‘കടലമ്മ കരഞ്ഞല്ലെ പെറ്റത്' എന്ന് തുടങ്ങുന്ന റാപ്പ് ഗാനത്തിനൊപ്പം നൃത്തം ചെയ്ത് രേണു സുധി. വേടൻ വരികളെഴുതി ചിട്ടപ്പെടുത്തിയ റാപ് ഗാനത്തിനാണ് രേണു സുധി ചുവടുവച്ചത്. സൂര്യൻ അസ്തമിച്ച കടൽക്കരയിലാണ് രേണു സുധിയുടെ നൃത്തത്തിന്റെ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പാട്ടിന്റെ ആവേശം മുഴുവൻ ഉൾക്കൊണ്ടാണ് രേണുവിന്റെ ഡാൻസ്.
വലിയ പ്രേക്ഷക ശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. വിഡിയോ പുറത്തുവന്ന ശേഷം രേണുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘സൂപ്പർ’, ‘എന്റെ സുന്ദരിക്കുട്ടി പൊളിയാ’, ‘രേണു ചേച്ചി സീൻ’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.
View this post on InstagramA post shared by Lijo Johnson (@_lijo_jo_007)
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. അഭിമുഖങ്ങളിലൂടെയും റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായത്. രേണുവിന്റെ ഫോട്ടോഷൂട്ടുകളും ആൽബങ്ങളുമൊക്കെ പലപ്പോഴും വലിയ രീതിയിലുള്ള വിമർശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.