赛派号

家用吸尘器什么样的比较好 കാര്‍ തടഞ്ഞ് നടി ലക്ഷ്മി മേനോൻ, വിഡിയോ അടക്കം പുറത്ത്; വിനയൻ ചിത്രത്തിലൂടെ വന്ന നായിക

കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനും പ്രതിയാണെന്ന വാർത്ത ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്.  കേസിൽ മൂന്നാം പ്രതിയാണ് നടി. സംഭവത്തില്‍ ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ടതിന്റെ വിഡിയോ തെളിവുകളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. 

നടുറോഡില്‍ കാര്‍ തടഞ്ഞ് നടിയും സംഘവും പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കാറിലിരിക്കുന്ന യുവാവിനോട് ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന യുവതി തര്‍ക്കിക്കുന്നതായി വിഡിയോയില്‍ കാണാം. ഇതിനു ശേഷമാണ് പരാതിക്കാരനെ ലക്ഷ്മി മേനോനും മറ്റു മൂന്നു പേരും ഉൾപ്പെടുന്ന സംഘം കാറിൽ തട്ടിക്കൊണ്ടുപോകുന്നത്. കേസ് ആയതിനെ തുടർന്ന് വിഡിയോയിൽ ഉണ്ടായിരുന്ന മിഥുനെയും അനീഷിനെയും സോനമോളെയും എറണാകുളം നോർത്ത് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ലക്ഷ്മി മേനോനെയും പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. എന്നാൽ ഇവർ ഒളിവിലാണെന്നും സൂചനകളുണ്ട്.

View this post on Instagram

A post shared by Manorama Online (@manoramaonline)

ഞായറാഴ്ച കൊച്ചിയിലെ ബാനർജി റോഡിലുള്ള ബാറിൽ വച്ചായിരുന്നു തർക്കവും കയ്യാങ്കളിയുമുണ്ടായത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തർക്കം പിന്നീട് റോഡിലേക്കു നീങ്ങി. പരാതിക്കാരനും സുഹൃത്തുക്കളും ബാറിൽനിന്നു മടങ്ങിയതിനു പിന്നാലെ പ്രതികൾ ഇവരുടെ കാറിനെ പിന്തുടർന്നു. രാത്രി 11.45ഓടെ നോർത്ത് റെയിൽവേ പാലത്തിനു മുകളിൽ വച്ച് പ്രതികൾ കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നു പരാതിയിൽ പറയുന്നു. കാറിൽ വച്ച് മുഖത്തും ദേഹത്തുമെല്ലാം മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും അലിയാർ ഷാ സലീം പറയുന്നു. പിന്നീട് ഇയാളെ ആലുവ പറവൂർ കവലയിൽ ഇറക്കിവിടുകയായിരുന്നു. 

lakshmi-menon2

മലയാളത്തില്‍ തുടങ്ങി തമിഴില്‍ സജീവമായി സിനിമകള്‍ ചെയ്തുവരുന്ന നടിയാണ് ലക്ഷ്മി മേനോന്‍. 2011ൽ വിനയൻ സംവിധാനം ചെയ്ത 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വർഷം തന്നെ 'സുന്ദര പാണ്ഡ്യൻ' എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു.  'കുംകി'യാണ് ലക്ഷ്മിയെ ശ്രദ്ധേയയാക്കിയ ചിത്രം. 'കുംകി'യിലേയും 'സുന്ദരപാണ്ഡ്യനി'ലേയും അഭിനയത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

lakshmi-menon22

തുടർന്ന്, ശിവകുമാറിനൊപ്പം 'കുട്ടിപ്പുലി', വിശാലിനൊപ്പം 'പാണ്ഡ്യനാട്', 'നാൻ സിഗപ്പു മനിതൻ', സിദ്ധാർത്ഥിനൊപ്പം 'ജിഗർതണ്ട', കാർത്തിക്കൊപ്പം 'കൊമ്പൻ', അജിത്തിനൊപ്പം 'വേതാളം', വിജയ് സേതുപതിക്കൊപ്പം 'റെക്ക' തുടങ്ങി ഒട്ടെറെ സിനിമകളിൽ വേഷമിട്ടു. 

lakshmi-menon232

2014ൽ ദിലീപിന്റെ നായികയായി 'അവതാരം' എന്ന സിനിമയിലും ലക്ഷ്മി അഭിനയിച്ചു.  കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി നടി സിനിമയിൽ നിന്നുമൊരു ഇടവേള എടുക്കുന്നത്. ‘വേതാളം’ എന്ന സിനിമയ്ക്ക് ശേഷം താരം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു...

പിന്നീട്, 2023ൽ ‘ചന്ദ്രമുഖി 2’ എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ തിരിച്ച് വരവ്. ‘ശബ്ദം’ ആണ് നടിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.

版权声明:本文内容由互联网用户自发贡献,该文观点仅代表作者本人。本站仅提供信息存储空间服务,不拥有所有权,不承担相关法律责任。如发现本站有涉嫌抄袭侵权/违法违规的内容, 请发送邮件至lsinopec@gmail.com举报,一经查实,本站将立刻删除。

上一篇 没有了

下一篇没有了